Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.M. Varkey

ഡോ.​ പി.​എം. വ​ർ​ക്കി അ​ന്ത​രി​ച്ചു

തൃ​​​​ശൂ​​​​ർ: തൃ​​​​ശൂ​​​​രി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യ്ക്കു വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​യ ഹൃ​​​​ദ്രോ​​​​ഗ വി​​​​ദ​​​​ഗ്ധ​​​​ൻ ഡോ. ​​​​പി.​​​​എം. വ​​​​ർ​​​​ക്കി (97) അ​​​​ന്ത​​​​രി​​​​ച്ചു.തൃ​​​​ശൂ​​​​ർ സ​​​​ണ്‍ മെ​​​​ഡി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് റി​​​​സ​​​​ർ​​​​ച്ച് സെ​​​​ന്‍റ​​​​റി​​​​ന്‍റെ (ട്രി​​​​ച്ചൂ​​​​ർ ഹാ​​​​ർ​​​​ട്ട് ഹോ​​​​സ്പി​​​​റ്റ​​​​ൽ) സ്ഥാ​​​​പ​​​​ക​​​​നും അ​​​​മ​​​​ല ആ​​​​ശു​​​​പ​​​​ത്രി, തൃ​​​​ശൂ​​​​ർ കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ആ​​​​ശു​​​​പ​​​​ത്രി എ​​​​ന്നി​​​​വ​​​​യു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ച​​​​യാ​​​​ളു​​​​മാ​​​​ണ്.

കേ​​​​ര​​​​ള ക്യാ​​​​ൻ​​​​സ​​​​ർ സൊ​​​​സൈ​​​​റ്റി, തൃ​​​​ശൂ​​​​ർ ഹാ​​​​ർ​​​​ട്ട് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യു​​​​ടെ ചെ​​​​യ​​​​ർ​​​​മാ​​​​ൻ, ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫിസ​​​​ർ, ജി​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ ആ​​​​ശു​​​​പ​​​​ത്രി മെ​​​​ഡി​​​​ക്ക​​​​ൽ സൂ​​​​പ്ര​​​​ണ്ട് എ​​​​ന്നീ പ​​​​ദ​​​​വി​​​​ക​​​​ൾ വ​​​​ഹി​​​​ച്ചു. 25ന് ​​​​രാ​​​​വി​​​​ലെ ഏ​​​​ഴു ​മു​​​​ത​​​​ൽ എ​​​​ട്ടു​​​​വ​​​​രെ സ​​​​ണ്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും തു​​​​ട​​​​ർ​​​​ന്നു വീ​​​​ട്ടി​​​​ലും പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​യ്ക്കും. സം​​​​സ്കാ​​​​രം വൈ​​​​കു​​ന്നേ​​രം നാ​​​​ലി​​​​നു മി​​​​ഷ​​​​ൻ ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ലു​​​​ള്ള പ​​​​ന​​​​ന്താ​​​​നം ഭ​​​​വ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച് തൃ​​​​ശൂ​​​​ർ വ്യാ​​​​കു​​​​ല​​​​മാ​​​​താ​​​​വി​​​​ൻ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ ന​​​​ട​​​​ത്തും.

1929 സെ​​​​പ്റ്റം​​​​ബ​​​​ർ 17ന് ​​​​കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ലെ വ​​​​യ​​​​ലാ​​​​യി​​​​ൽ പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത ആ​​​​യു​​​​ർ​​​​വേ​​​​ദ വൈ​​​​ദ്യ​​​​നാ​​​​യ പ​​​​ന​​​​ന്താ​​​​നം വി. ​​​​മ​​​​ത്താ​​​​യി​​​​യു​​​​ടെ​​​​യും അ​​​​ന്ന​​​​മ്മ മ​​​​ത്താ​​​​യി​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​യാ​​​​ണ് ജ​​​​ന​​​​നം. സ്കൂ​​​​ൾ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം മ​​​​ദ്രാ​​​​സി​​​​ൽ​​​​നി​​​​ന്ന് 1955ൽ ​​​​എം​​​​ബി​​​​ബി​​​​എ​​​​സും യു​​​​കെ​​​​യി​​​​ൽ​​​​നി​​​​ന്ന് എം​​​​ആ​​​​ർ​​​​സി​​​​പി​​​​യും എ​​​​ഫ്ആ​​​​ർ​​​​സി​​​​പി​​​​യും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. എ​​​​റ​​​​ണാ​​​​കു​​​​ളം ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ർ​​​​ജ​​​​നാ​​​​യി സേ​​​​വ​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ചു. വി​​​​വി​​​​ധ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി യൂ​​​​റോ​​​​പ്പി​​​​ലേ​​​​ക്കു പോ​​​​യി. തി​​​​രി​​​​ച്ചെ​​​​ത്തി തൃ​​​​ശൂ​​​​ർ ഗ​​​​വ. ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ യൂ​​​​ണി​​​​റ്റ് മേ​​​​ധാ​​​​വി​​​​യാ​​​​യി. നാ​​​​ലു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​നി​​​​ൽ ജി​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ ആ​​​​ശു​​​​പ​​​​ത്രി സൂ​​​​പ്ര​​​​ണ്ടാ​​​​യി.

1977ൽ ​​​​ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫിസ​​​​ർ പ​​​​ദ​​​​വി​​​​യി​​​​ലി​​​​രി​​​​ക്കേ സ്വ​​​​യം വി​​​​ര​​​​മി​​​​ച്ചു. 1990 വ​​​​രെ സ​​​​ഹ​​​​ക​​​​ര​​​​ണ ആ​​​​ശു​​​​പ​​​​ത്രി ഓ​​​​ണ​​​​റ​​​​റി മെ​​​​ഡി​​​​ക്ക​​​​ൽ സൂ​​​​പ്ര​​​​ണ്ട് പ​​​​ദ​​​​വി​​​​യും വ​​​​ഹി​​​​ച്ചു.

ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട സ്വ​​​​ദേ​​​​ശി​​​​നി പ​​​​രേ​​​​ത​​​​യാ​​​​യ മേ​​​​രി​​​​യാ​​​​ണു ഭാ​​​​ര്യ. മ​​​​ക്ക​​​​ൾ: ഡോ. ​​​​മോ​​​​ളി ജോ​​​​സ​​​​ഫ് ജോ​​​​യ്, ഡോ. ​​​​ലീ​​​​ന സെ​​​​ക്വീ​​​​റ (യു​​​​കെ), മോ​​​​ഹ​​​​ൻ വ​​​​ർ​​​​ക്കി (ബി​​​​സി​​​​ന​​​​സ്), പ്ര​​​​താ​​​​പ് വ​​​​ർ​​​​ക്കി (മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, സ​​​​ണ്‍ മെ​​​​ഡി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് റി​​​​സ​​​​ർ​​​​ച്ച് സെ​​​​ന്‍റ​​​​ർ). മ​​​​രു​​​​മ​​​​ക്ക​​​​ൾ: ഡോ. ​​​​ജോ​​​​സ​​​​ഫ് ജോ​​​​യ് (കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റ്), ഡോ. ​​​​റി​​​​ച്ചാ​​​​ർ​​​​ഡ് സെ​​​​ക്വീ​​​​റ (റേ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റ്, അ​​​​ബു​​​​ദാ​​​​ബി), ലി​​​​സ​​​​മ്മ മോ​​​​ഹ​​​​ൻ, ആ​​​​ശ പ്ര​​​​താ​​​​പ് (ഡ​​​​യ​​​​റ​​​​ക്ട​​​​ർ, ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ്, സ​​​​ണ്‍ ഹോ​​​​സ്പി​​​​റ്റ​​​​ൽ).

Latest News

Corehub Up